Advertisement

അക്രമികളെ മുളകുപൊടി കൊണ്ട് തുരത്തി കടയുടമ

April 27, 2018
Google News 0 minutes Read
beats

കടയില്‍ ആക്രമിച്ച് കയറിയ ആക്രമികളെ മുളക്പൊടികൊണ്ട് തുരത്തി കടയുടമ. മൂന്നു പേരടങ്ങിയ സംഘമാണ് കടയില്‍ എത്തിയത്.  വ്യാപാരിയുടെ പെട്ടന്നുള്ള ആക്രമണത്തില്‍ അക്രമികള്‍ പതറി.
ലണ്ടനിലെ ലൂട്ടന്‍ എന്നയിടത്താണ് സംഭവം. ഗണേഷ് കുമാര്‍ എന്നയാളുടെ കടയിലാണ് അക്രമികള്‍ ഇരച്ച് കയറിയത്. തോക്ക് ചൂണ്ടി പണപ്പെട്ടി തുറക്കാന്‍ അക്രമികളിലൊരാള്‍ ആവശ്യപ്പെട്ടു. പണപ്പെട്ടി തുറക്കുന്നതിന് പകരം അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗണേഷ് കൗണ്ടറിന് അടുത്ത് സൂക്ഷിച്ചിരുന്ന മുളകുപൊടി വിതറുകയായിരുന്നു.
കൗണ്ടറിന് സമീപമുള്ള സിസിടിവിയിലെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ആക്രമണ വിവരം പുറം ലോകം അറിയുന്നത്.  ഇവിടങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ പതിവായതിനാലാണ് ഗണേഷ് മുളകുപൊടി കയ്യെത്തും ദൂരത്ത് സൂക്ഷിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here