കുഞ്ഞ് സിവയും അച്ഛനും സോഷ്യല്‍ മീഡിയയില്‍ വൈറലായി തുടങ്ങിയിട്ടുണ്ട്

dhoni and ziva

കുഞ്ഞു സിവ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരമാണ്. മലയാള സിനിമാ ഗാനം പാടിയും , ക്രീസില്‍ നില്‍ക്കുന്ന അച്ഛനെ എനിക്കിപ്പോള്‍ കെട്ടിപ്പിടിക്കണമെന്നൊക്കെ കരഞ്ഞ് നിരവധി തവണ ഹിറ്റായിട്ടുണ്ട് സിവ.  ധോണിയെ ഹൃദയലേറ്റിയ ക്രിക്കറ്റ് ആരാധകര്‍ അതിന്റെ വടക്ക് കിഴക്കേ അറ്റത്തായി സിവയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ദാ വീണ്ടും സിവ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് . ഒപ്പം അച്ഛന്‍ ധോണിയും ഉണ്ട്. ഹെയര്‍ ഡ്രെയര്‍ ഉപയോഗിച്ച് സിവയുടെ തലമുടി ധോണി ഉണക്കുന്ന വീഡിയോയാണിത്. ഒരു കുസൃതിയും കാണിക്കാതെ അച്ഛന്റെ നിര്‍ദേശങ്ങളെ അതേപടി അനുസരിക്കുകയാണ് കുഞ്ഞ് സിവ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top