അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കും; ഇന്ത്യ- ചൈന ബന്ധം ശക്തമാക്കി മോദി- ജിന്‍ പിംഗ് കൂടിക്കാഴ്ച

ദോക്‌ലാം വിഷയത്തില്‍ ആടിയുലഞ്ഞ ഇന്ത്യ- ചൈന ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ മോദി- ജിന്‍ പിംഗ് കൂടിക്കാഴ്ച. മോദിയുടെ ചൈന സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന ജിന്‍ പിംഗുമൊത്തുള്ള അനൗപചാരിക കൂടിക്കാഴ്ചയിലാണ് ഇന്ത്യ- ചൈന ബന്ധം ശക്തമാക്കണമെന്ന ആഗ്രഹം ഇരു നേതാക്കളും പ്രകടിപ്പിച്ചത്. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിജയ് ഖോഖലെ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാനും തീരുമാനിച്ചു. ഭീകരവാദത്തിനെതിരേ ഒന്നിച്ച് പോരാടുമെന്നും വിജയ് ഖോഖലെ അറിയിച്ചു. ഇതിനിടെ ഉച്ചകോടിയുടെ രണ്ടാം ദിവസം മോദിക്കു ചൈനയുടെ പരന്പരാഗത സൽക്കാരമായ ചായ നൽകിയാണു ഷി ജിൻപിംഗ് തുടക്കമിട്ടത്. വുഹാനിലെ ഈസ്റ്റ് ലേക്കിലൂടെ ഇരു നേതാക്കളും ബോട്ട് സവാരി നടത്തുകയും ചെയ്തു.
രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യത്തെയും സൈനികര്‍ക്ക് നല്‍കാന്‍ ധാരണയായി.
വ്യാപാര വിനോദ സഞ്ചാര മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കാന്‍ ധാരണയായി.
#China: More visuals from Prime Minister Narendra Modi & Chinese President Xi Jinping’s house boat ride in Wuhan’s East Lake. pic.twitter.com/NqKM8o0uTU
— ANI (@ANI) April 28, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here