Advertisement

കസ്റ്റഡിയിലെടുത്തവരുടെ മൊഴികളില്‍ വൈരുദ്ധ്യം; ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വീണ്ടും പരിശോധന

April 29, 2018
Google News 0 minutes Read
liga

വിദേശ യുവതി ലിഗയുടെ മരണത്തില്‍ കോവളം, വാഴമുട്ടം പ്രദേശത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടെ മൊഴികളിലും വൈരുദ്ധ്യമുള്ളതായി അന്വേഷണസംഘം. കസ്റ്റഡിയിലെടുത്തവരെ കോവളത്തുള്ള സമീപവാസികള്‍ കണ്ടിട്ടുള്ളതായി പറയുന്നു. ലിഗ മരണപ്പെട്ടെന്ന് സംശയിക്കുന്ന ദിവസം അവര്‍ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നതായും സൂചനകള്‍.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് വീണ്ടും പരിശോധന നടത്തുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലെന്‍സ് ഉപയോഗിച്ചാണ് സൂക്ഷ്മ പരിശോധന നടത്തുന്നത്.

വാഴമുട്ടത്തിനു സമീപമുള്ള കരമനയാറിലും മുങ്ങൽ വിദഗ്ധരെ എത്തിച്ച് പോലീസ് പരിശോധന നടത്തുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ ഭാഗത്തെ കണ്ടൽക്കാടിനെ കുറിച്ച് ദുരൂഹതയേറിയ സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here