മാതൃഭാഷയെ മറക്കരുത്; ഉപരാഷ്ട്രപതി

മാതൃഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേരളത്തില്‍. ഏത് ഭാഷകള്‍ പഠിച്ചാലും എത്ര അറിവ് നേടിയാലും മാതൃഭാഷയെ മറക്കരുതെന്ന് പറഞ്ഞ അദ്ദേഹം സ്വന്തം കണ്ണുകളോളം തന്നെ മാതൃഭാഷയ്ക്ക് പ്രാധാന്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കേരള കേന്ദ്ര സർവ്വകലാശാല അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി മലയാളത്തിൽ പ്രസംഗിച്ച് വേദിയില്‍ കയ്യടി നേടി. പ്രസംഗത്തിന്റെ തുടക്കത്തിൽ ഏതാനും സമയം രാഷ്ട്രപതി മലയാളം സംസാരിച്ചു.
വിദ്യാഭ്യാസ രംഗത്ത് രാജ്യം മാറ്റത്തിന്റെ പാതയിലാണെന്നും അറിവു തേടി ലോകം ഇന്ത്യയിലേക്ക് വരുന്നുവെന്നും പറഞ്ഞ ഉപരാഷ്ട്രപതി പഠന കാര്യങ്ങളില്‍ ഗൂഗിളിനെ മാത്രം ഗുരുവാക്കരുതെന്ന ഉപദേശവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. കേരളത്തില്‍ ചില സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേരളത്തിലെത്തിയത്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത്തരമൊരു പരിപാടിക്ക് എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ക്യാമ്പസിലെ എല്ലാ വിദ്യാർത്ഥികൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here