ബുധനാഴ്ച കൊളീജിയം ചേരും; കൊളീജിയത്തിന്റെ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ താനും ഉറച്ച് നില്‍ക്കുകയാണെന്ന് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. 2017ലും ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് കേന്ദ്ര സര്‍ക്കാര്‍ അക്കാര്യം പരിഗണിച്ചില്ല. കൊളീജിയം ശുപാര്‍ശ മടക്കിയ കേന്ദ്ര സര്‍ക്കാരിന് വസ്തുതകളും കീഴ്‌വഴക്കങ്ങളും ചൂണ്ടിക്കാട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന് ബുധനാഴ്ച ചേരുന്ന കൊളീജിയം യോഗത്തില്‍ വീണ്ടും ആവശ്യപ്പെടുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. നാളെയാണ് നിര്‍ണായക കൊളീജിയം ചേരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here