നടി മേഘ്നാ രാജ് വിവാഹിതയായി; ചിത്രങ്ങള്‍ കാണാം

നടി മേഘ്നാരാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുമായുള്ള വിവാഹം കഴിഞ്ഞു. ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹ ചടങ്ങുകളാണ് കഴിഞ്ഞത്. ബെഗളൂരു കോറമംഗളയിലെ സെന്റ് ആന്റണി ഫ്രേരി പള്ളിയില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. മെയ് രണ്ടിന് ബാംഗ്ലൂരില്‍ വച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടക്കും. ഒക്ടോബര്‍ 22നായിരുന്നു വിവാഹ നിശ്ചയം. ആട്ടഗര എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിനയന്‍ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയാണ് മേഘ്ന അഭിനയ രംഗത്തേക്ക് വരുന്നത്.

     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top