കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തന്നെ വാഴുമെന്ന് സി ഫോര്‍ സര്‍വ്വേഫലം

ബിജെപിക്ക് കര്‍ണാടകത്തില്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന് സര്‍വ്വേ ഫലം. സി ഫോര്‍ സര്‍വ്വേ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് തന്നെ കര്‍ണാടകത്തില്‍ വാഴുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 20-30 വരെ നടത്തിയ സര്‍വ്വേ ഫലമാണ് സി ഫോര്‍ പുറത്തുവിട്ടിരിക്കുന്നത്. 224 അംഗ നിയമസഭയില്‍ 118 മുതല്‍ 128 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് സി ഫോര്‍ അഭിപ്രായ സര്‍വ്വേയില്‍ പറയുന്നത്. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ബിജെപി 63 മുതല്‍ 73 വരെ സീറ്റുകള്‍ നേടുമ്പോള്‍ ജെഡിഎസ് 29 മുതല്‍ 36 വരെ സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേ ഫലം പറയുന്നു.
ബെഗളൂരു, പഴയ മൈസൂര്‍, ബോംബെ കര്‍ണാടക, തീരദേശ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നീ മേഖലകള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് സര്‍വ്വേ വിലയിരുത്തുന്നു. മധ്യ കര്‍ണാടകയില്‍ ബിജെപിക്കാണ് മുന്‍തൂക്കമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here