ഇത് സഞ്ജയ് ദത്ത് അല്ലെന്ന് ആരും പറയില്ല !

ബയോപിക്കുകളിൽ സാധാരണ കഥാപാത്രവുമായി രൂപസദൃശ്യം തോന്നുന്ന ആളുകളെ കാസ്റ്റ് ചെയ്യൽ പതിവാണ്. അവരുടെ മാനറിസങ്ങൾ, അവർ സ്ഥിരമായി കൈയ്യിൽ കൊണ്ടു നടക്കുന്ന വസ്തുക്കൾ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ നൽകിയാണ് കഥാപാത്രവുമായി ചേർന്ന് നിൽക്കാൻ അഭിനേതാക്കൾ കണ്ടെത്തുന്ന മാർഗം. എന്നാൽ സഞ്ജയ് കപൂറിന്റെ ജീവിതകഥ പറയുന്ന സഞ്ജു എന്ന ചിത്രത്തിൽ രൺബീർ കപൂറിന് അതിന്റെ ഒന്നും ആവശ്യമില്ല, കാരണം ചിത്രത്തിലെ റൺബീറിനെ കണ്ടാൽ സഞ്ജയ് കപൂർ അല്ലെന്ന് ആരും പറയില്ല !
‘ഇജ്ജാതി ഡീറ്റെയ്‌ലിങ്’ എന്ന് പറയിപ്പിക്കത്തക്ക മികവുറ്റ മേക്കപ്പിലാണ് റൺബീറിനെ സംവിധായകൻ രാജ്കുമാർ ഹീരാനി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സഞ്ജയ് കപൂർ തന്റെ യൗവ്വനം മുതൽ കടന്നു പോയ എല്ലാ വഴികളിലൂടെയും ചിത്രം സഞ്ചരിക്കുന്നുണ്ട്.
രാജ്കുമാർ ഹിറാനി ഒരുക്കുന്ന ചിത്രത്തിൽ റൺബീർ കപൂറിന് പുറമെ അനുഷ്‌ക ശർമ്മ, പരേഷ് രാവൽ, സോനം കപൂർ, ദിയാ മിർസ, മനീഷ കൊയിരാള എന്നിവരും വേഷമിടുന്നുണ്ട്.
Ranbir as #Sanju! When he came out of Jail in 2016. Watch his complete story on June 29. #RanbirKapoor #RajkumarHiraniFilms @VVCFilms @foxstarhindi pic.twitter.com/qr9JTMEZu0
— Rajkumar Hirani (@RajkumarHirani) April 30, 2018
sanju second poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here