Advertisement

ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നയാള്‍ പിടിയില്‍

May 3, 2018
Google News 0 minutes Read
jeethu

ചെ​ങ്ങാ​ലൂ​രി​ൽ യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു​കൊ​ന്ന കേ​സി​ൽ ഭ​ർ‌​ത്താ​വ് അ​റ​സ്റ്റി​ൽ. ചെ​ങ്ങാ​ലൂ​ർ കു​ണ്ടു​ക​ട​വ് പ​യ്യ​പ്പി​ള്ളി ബി​രാജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മുബൈയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബന്ധു വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുടുംബ ശ്രീ  മീറ്റിംഗിന് എത്തിയപ്പോഴാണ് ജീതുവിനെ ഇയാള്‍ കൊലപ്പെടുത്തിയത്.  കു​ടും​ബ​ശ്രീ സം​ഘ​ത്തി​ൽ​നി​ന്നും എ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​നാ​യി ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ജീ​തു അ​ച്ഛ​നോ​ടൊ​പ്പം കു​ണ്ടു​ക​ട​വി​ൽ എ​ത്തി​യ​ത്. കു​ടും​ബ​ശ്രീ യോ​ഗം ചേ​ർ​ന്ന വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ റോ​ഡി​നു സ​മീ​പ​ത്ത് ഒ​ളി​ച്ചി​രു​ന്ന ബി​രാ​ജു ജീ​തു​വി​ന്‍റെ ത​ല​യി​ലേ​ക്ക് പെ​ട്രോ​ൾ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ച്ഛ​ന്‍റെ അ​ടു​ത്തേ​ക്ക് ഓ​ടി​യ ജീ​തു​വി​നെ പി​ന്തു​ട​ർ​ന്ന് ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് തീ ​കൊ​ളു​ത്തി.

തീ​കൊ​ളു​ത്തി​യ​തി​നു ശേ​ഷം ബി​രാ​ജു ഒ​രാ​ളു​ടെ ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. തീ ​ആ​ളി​പ്പ​ട​ർ​ന്നു റോ​ഡി​ൽ വീ​ണ ജീ​തു​വി​നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ച്ഛ​നും ഇ​വ​ർ വ​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും കൂ​ടി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ജീ​തു​വി​നെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ചയോടെ മരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here