വളര്‍ത്തു പൂച്ച അപഹരിച്ചത് യുവതിയുടെ വലതുമാറിടം!

വളര്‍ത്തുമൃഗങ്ങളെന്നാല്‍ പലര്‍ക്കും അത് ജീവന്റെ ഒരു ഭാഗമാണ്. എന്നാല്‍ വളര്‍ത്തുപൂച്ച കാരണം യുവതിയ്ക്ക് നഷ്ടപ്പെട്ടത് വലതുമാറിടമാണ്. കാനഡ സ്വദേശിനിയായ തെരേസ ഫെറിസ് എന്ന 48കാരിയ്ക്കാണ് ഈ ദുരനുഭവം. അനിമല്‍ ഷെല്‍ട്ടറിലെ ജോലിക്കാരിയായ ഇവരുടെ മാറിടത്തില്‍ പൂച്ചയുടെ നഖം കൊണ്ട് ഒരു മുറിവ് ഉണ്ടായതാണ് പ്രശ്നമായത്. തെരേസ മുറിവ് അത്ര കാര്യമായി എടുത്തില്ല. എന്നാല്‍ Pyoderma gangrenosum എന്ന അസ്ഥയിലേക്ക് അത് മാറി. മാരകമായ അണുബാധയാണ് ഇത്. ഒരു മുഴപോലെയായിരുന്നു തുടക്കം. വൈകാതെ വേദനയാരംഭിച്ചു. അവിടുത്തെ കോശങ്ങള്‍ ജീവനില്ലാതെയായി. വൈകാതെ മാറിടത്തിന്റെ ഒരു ഭാഗം അടര്‍ന്നു വീഴുന്ന അവസ്ഥയിലായി. കൃത്യമായ ചികിത്സ ലഭിച്ചതിനാല്‍ ജീവിതത്തിലേക്ക് തിരികെ മടങ്ങാനായി തെരേസയ്ക്ക്. എന്നാല്‍ ചികിത്സ കഴിഞ്ഞതോടെ വിഷാദ രോഗത്തിന്റെ പിടിയിലായി തെരേസ. ജീവിത പങ്കാളിയുടെ പിന്തുണ കൊണ്ട പതുക്കെ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ് തെരേസ ഇപ്പോള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top