രാജ്ഭവനിൽ നിന്ന് 5 ചന്ദന മരങ്ങൾ കളവുപോയി

മഹാരാഷ്ട്ര ഗവർണർ സിഎച്ച് വിദ്യാസാഗർ റാവുവിന്റെ ഔദ്യോഗിക വസതിയായ പൂനെ രാജ്ഭവനിൽ നിന്നും 5 ചന്ദനമരങ്ങൾ മോഷണം പോയി. തോട്ടക്കാരൻറെ ശ്രദ്ധയിൽപെട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഏപ്രിൽ 30നാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചതുശ്രുംഗി പൊലീസ് സ്റ്റേഷനിൽ മെയ് 1ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തൊട്ടടുത്ത് പൊലീസ് സ്റ്റേഷൻ ഉണ്ടായിട്ടുപോലും രണ്ട് വർഷത്തിനിടെ രാജ് ഭവനിൽ നടക്കുന്ന രണ്ടാമത്തെ മോഷണമാണ് ഇത്.
ഗവർണർക്ക് പുറമെ, രാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭ സ്പീക്കർ തുടങ്ങിയവർക്ക് പൂനെയിലെത്തുമ്പോൾ താമസിക്കാൻ ഒരുക്കുന്ന ഔദ്യോഗിക വസതിയാണ് രാജ് ഭവൻ. രാജഭവനിലെ സുരക്ഷാ വീഴ്ച്ചയിലേക്കാണ് സംബവം വിരൽചൂണ്ടുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here