Advertisement

കേരളത്തില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കില്ല; വെള്ളാപ്പള്ളി

May 3, 2018
Google News 1 minute Read
Vellappalli nadeshan

എന്‍ഡിഎ മുന്നണിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍ഡിഎ കേരളത്തില്‍ ഗുണം പിടിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ എന്‍ഡിഎ സഖ്യം പരാജയപ്പെടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ക​ഴി​ഞ്ഞ ത​വ​ണ ബിഡിജെഎ​സി​ന്‍റെ പി​ന്തു​ണ​കൊ​ണ്ടാ​ണു ബി​ജെ​പി​ക്കു വോ​ട്ടു കൂ​ടി​യ​ത്. കേ​ര​ള​ത്തി​ൽ എ​ൻ​ഡി​എ ശ​ക്തി​പ്പെ​ടാ​ത്ത​ത് ബി​ജെ​പി​യു​ടെ പി​ടി​പ്പു​കേ​ടാ​ണ്. സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ ഒ​രു കാ​ല​ത്തും ഗു​ണം​പി​ടി​ക്കി​ല്ല. മു​ന്ന​ണി​ക്ക് അ​ക​ത്ത് ബിഡിജെഎസ്‌ ക​ന​ത്ത അ​വ​ഗ​ണ​ന​യാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു നേ​രി​ടു​ന്ന​ത്- വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here