സ​ർ അ​ല​ക്സ് ഫെ​ർ​ഗൂ​സ​ൺ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

alex ferguson

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്  പ​രി​ശീ​ല​ക​ൻ സ​ർ അ​ല​ക്സ് ഫെ​ർ​ഗൂ​സ​ൺ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ. മ​സ്തി​ഷ്ക​ത്തി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വം കാ​ര​ണ​മാ​ണ് ഫെ​ർ​ഗൂ​സ​ണെ സാ​ൽ​ഫോ​ർ​ഡ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ അടിയന്തര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​. അപകടനില തരണം ചെയ്തിട്ടില്ല.

1986 മു​ത​ൽ 26 വ​ർ​ഷ​ക്കാ​ലമാണ് യു​ണൈ​റ്റ​ഡി​നെ അ​ദ്ദേ​ഹം പ​രി​ശീ​ലി​പ്പി​ച്ചത്. ഇക്കാലയളവില്‍ 13 പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം അ​ട​ക്കം 38 ട്രോ​ഫി​ക​ൾ ഫെ​ർ​ഗൂ​സ​ന്‍റെ പ​രി​ശീ​ല​ന മി​ക​വി​ൽ യു​ണൈ​റ്റ​ഡ് സ്വ​ന്ത​മാ​ക്കി.2013 മേ​യി​ലാ​ണ് ഫെ​ർ​ഗൂ​സ​ൺ യു​ണൈ​റ്റ​ഡ് പ​രി​ശീ​ല​ക സ്ഥാ​ന​മൊ​ഴി​യു​ന്ന​ത്.

alex ferguson

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top