ദുബൈയില്‍ ഇതാ ചായയും കോഫിയും ഒരൊറ്റ ഗ്ലാസില്‍!!

ഒരേ കപ്പിൽ കോഫിയും ചായയും അടങ്ങുന്ന പാനീയം വികസിപ്പിച്ചെടുത്തതായി ഫുഡ് കാസിൽ ഗ്രൂപ് എം.ഡി നൗഷാദ് യൂസഫ് ദുബൈയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുബൈ ദേര വാട്ടർഫ്രണ്ട് മാർക്കറ്റിലെ കോഫി-ടീ റെസ്റ്റോറന്റിലാണ് ഇത് ലഭ്യമാകുക. സാധാരണ ചായ പാത്രത്തിൽ അര ഭാഗം ചായയും അര ഭാഗം കോഫിയുമായാണ് ഈ പാനീയം ഉപഭോക്താക്കൾക്കു നൽകുന്നത്. കോഫി അടി ഭാഗത്തും ചായ മുകൾ ഭാഗത്തും ആണ്. പ്രത്യേക തരം തേയിലയും കാപ്പിപ്പൊടിയുമാണ് ഉപയോഗിക്കുന്നത്. ഒന്നര വർഷത്തെ ഗവേഷണ ഫലമാണിത്. ചായ ആസ്വാദകരെയും കോഫി ആസ്വാദകരെയും ഒരേ സമയം തൃപ്തിപ്പെടുത്താനാണ് ശ്രമം.

മിശ്രണം ചെയ്തോ അല്ലാതെയോ കുടിക്കാം. 15 ദിർഹമാണ് വില ഈടാക്കുന്നത്. നൂറു ശതമാനം അറബിക്ക ബീൻസിൽ നിന്നുള്ള പ്രത്യേക തരം കാപ്പിപ്പൊടിയാണ് ഉപയോഗിക്കുന്നത്. കോഫിടീ ക്കു പുറമെ കോഫി ബർഗർ ,മച്ചാപാസ്ത, മച്ചാസാൽമൺ എന്നിവയും ലഭ്യമാണ്. വാർത്താ സമ്മേളനത്തിൽ സഹീം നൗഷാദ് ,ഫഹീം നിസ്റ്റാർ ,വാട്ടർഫ്രണ്ട് മാർക്കറ്റ് പ്രതിനിധി സമി ഈദ് പങ്കെടുത്തു. മാഹി പള്ളൂർ സ്വദേശിയായ നൗഷാദിന് ദുബൈയിൽ നിരവധി റെസ്റ്റോറന്റുകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More