Advertisement

കർണാടകയിൽ ജയം ബിജെപിക്കെന്ന് ബിബിസിയുടെ പേരിൽ വ്യാജ സർവേ ഫലം; അത്തരത്തിലൊരു സർവേ നടത്തിയിട്ടില്ലെന്ന് ബിബിസി

May 8, 2018
Google News 6 minutes Read
bbc denies survey

കർണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിബിസിയുടെ പേരിൽ വ്യാജ സർവേ ഫലം ഇറക്കി ബിജെപി. എന്നാൽ തങ്ങൾ ഇത്തരത്തിലൊരു സർവ്വേ സംഘടിപ്പിച്ചില്ലെന്ന് ബിബിസി വ്യക്തമാക്കിയതോടെ ബിജെപിയുടെ മറ്റൊരു സോഷ്യൽമീഡിയ തന്ത്രമാണ് പാളിയിരിക്കുന്നത്.

കർണാടകയിൽ 135 സീറ്റുകൾ നേട് ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി നടത്തിയ സർവ്വേ ഫലം എന്നതായിരുന്നു ബിബിസിയുടെ പേരിൽ വ്യാജ വാർത്തയുണ്ടാക്കി ബിജെപി പ്രചരിപ്പിച്ചിരുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ഇത് വ്യാപകമായി ഷെയർ ചെയ്ത പശ്ചാത്തലത്തിലാണ് ബിബിസിയുടെ ഔദ്യോഗീക വിശദീകരണം.

ഇന്ത്യയിൽ തങ്ങൾ ഒരു തിരഞ്ഞെടുപ്പിലും അഭിപ്രായ സർവ്വേ നടത്താറില്ലെന്നും തങ്ങളുടെ പേരിൽ ബിജെപി നടത്തുന്ന പ്രചരണം വ്യാജമാണെന്നും ബിബിസി ഔദ്യോഗീകമായി അറിയിച്ചു.

ബിജെപിയുടെ സോഷ്യൽ മീഡിയ വ്യാജപ്രചരണ പട്ടികയിലേക്ക് ഇതോടെ ഒരെണ്ണം കൂടിയായി. മുമ്പ് ഐപിസി സെക്ഷൻ 233 മോദി പുതുതായി കൊണ്ടുവന്നതാണെന്ന തരത്തിലുള്ള വ്യാജപ്രചരണം സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here