ആനന്ദിന്റെ കഴുത്തിൽ വരമാല അണിയിച്ച് സോനം; വീഡിയോ പുറത്ത്

sonam anand varmala ceremony

സോനം കപൂർ വരൻ ആനന്ദ് അഹൂജയുടെ കഴുത്തിൽ വരമാല ചാർത്തുന്ന വീഡിയോ പുറത്ത്. ആരാദ്യം വരമാല ചാർത്തും എന്ന ചോദ്യത്തിന് ‘ഞാൻ’ എന്ന് പറഞ്ഞ് ചാടിത്തുള്ളി ആനന്ദിന്റെ കഴുത്തിൽ സോനം വരമാല അണിയിക്കുന്നത് ദൃശ്യത്തിൽ കാണാ.

തിരിച്ച് ആനന്ദ് വരമാല അണിയിക്കുമ്പോൾ ചെറിയ ആശയക്കുഴപ്പം നേരിട്ടു. സോനമിന്റെ ഷോളിന് പുറത്തുകൂടെയാണോ അകത്തൂടെയാണോ മാല വരേണ്ടതെന്ന ആശയക്കുഴപ്പത്തിൽ പുറത്തൂടെയെന്ന് സോനം പറഞ്ഞപ്പോൾ അല്ല അക്കതൂടെയാണെന്ന് ചൂറ്റുമുള്ളവർ തിരുത്തി. സോനം നിർദ്ദേശങ്ങൾ നൽകുന്നത് നിർത്തുവെന്ന് ചിലർ പറഞ്ഞു. എന്നാൽ താനാണ് സോനമിനോട് ചോദിച്ചതെന്ന് പറഞ്ഞ് സോനത്തിന്റെ ഭാഗം പിടിച്ച ആനന്ദ് അഹൂജ എല്ലാവരുടേയും മനംകവർന്നിരിക്കുകയാണ്.

സോനം കപൂറിന്റെ വിവാഹ വാർത്ത പെട്ടെന്നാണ് മാധ്യമങ്ങളിൽ നിറഞ്ഞത്. സോനം വിവാഹതിയാകുന്നു എന്ന നിരത്തിൽ നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതെ കുറിച്ച് യാതൊരുവിധ സൂചനകളും ലഭിച്ചിരുന്നില്ല.

എന്നാൽ തന്റെ ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെ തനിക്ക് ലഭിച്ച ആശംസാ കത്തുകളും വിവാഹ സമ്മാനങ്ങളും വിവാഹത്തിന് ഏതാനും ദിവസങ്ങൾ മുമ്പാണ് പങ്കുവെക്കുന്നത്. വിവാഹത്തെ കുറിച്ച് പരാമർശിക്കാതെ ‘ ഈ ശുഭ അവസരത്തിൽ’ എന്ന് മാത്രം പരാമർശിച്ച ഈ സമ്മാനങ്ങളായിരുന്നു സോനം വിവാഹതിയാകുന്നു എന്നതിന്റെ ആദ്യ സൂചന നൽകിയത്.

sonam anand varmala ceremony

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More