Advertisement

മാഹിയിൽ ഇന്നലെ നടന്ന അക്രമങ്ങളിൽ 500 പേര്‍ക്കെതിരെ കേസ്

May 9, 2018
Google News 0 minutes Read

മാഹിയിൽ ഇന്നലെ നടന്ന അക്രമങ്ങളിൽ 500 പേര്‍ക്കെതിരെ കേസ്. ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഇന്നലെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ മൃതദേഹം മാഹിയിലെത്തിയപ്പോള്‍ സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അക്രമം അരങ്ങേറിയിരുന്നു. അതേ തുടര്‍ന്ന് മാഹിയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ബിജെപി ഓഫീസിന് നേരെ അക്രമണം നടന്നു. പുതുച്ചേരി പോലീസിന്റെ ജീപ്പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കത്തിച്ചു.

അതേസമയം ഇരട്ടക്കൊലപാതകങ്ങളെത്തുടർന്ന് മാഹിയിലും കണ്ണൂരിനോട് ചേർന്ന പ്രദേശങ്ങളിലും ഏർപ്പെടുത്തിയ കനത്ത സുരക്ഷ രണ്ടു ദിവസത്തേക്ക് കൂടി തുടരും. മാഹിയിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് രണ്ടു കമ്പനി അധിക സേനയെ പുതുച്ചേരി പോലീസ് വിന്യസിച്ചു.

കണ്ണൂർ ജില്ലയിലെ എസ്ഐമാർ അടക്കം ഉള്ളവരും മൂന്ന് കമ്പനി അധിക സേനയും മുഴുവൻ സമയവും ക്രമ സമാധാനം ഉറപ്പുവരുത്താൻ നിലയുറപ്പിച്ചിരിക്കുകയാണ്. മാഹിയിൽ സിപിഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ മേല്നോട്ടത്തിനായി പുതുച്ചേരി എസ് പിയും എത്തിയിട്ടുണ്ട്. പുതുച്ചേരി ഡിജിപിയും അന്വേഷണ മേല്‍നോട്ടത്തിനായി പുതുച്ചേരി ഡിജിപിയും മാഹിയില്‍ എത്തുന്നുണ്ട്. അതേസമയം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ഗവർണറെ കാണാൻ പുതുച്ചേരി ഗവർണറെ കാണും.
രണ്ടു കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയിക്കുന്ന ആളുകളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ കടന്നിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. അന്വേഷണം നടക്കുന്നതോടൊപ്പം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പോലീസിന്റെ പ്രധാന ശ്രമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here