Advertisement

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു; തൊട്ടുപിന്നാലെ പെൺസുഹൃത്തിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

April 17, 2023
Google News 3 minutes Read
Murder suspect dies of heart attack his girlfriend committed suicide

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു. ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജുവാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരിക്കുമ്പോൾ ബിജുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ( Murder suspect dies of heart attack, his girlfriend committed suicide ).

Read Also: ഹൃദയാഘാതം: കുവൈറ്റില്‍ മലയാളി യുവാവ് അന്തരിച്ചു

ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടുപിറകെ ബിജുവിൻ്റെ  പെൺസുഹൃത്തിനെ പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ബിജുവിൻ്റെ മരണമറിഞ്ഞുള്ള ആഘാതത്തിൽ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Story Highlights: Murder suspect dies of heart attack, his girlfriend committed suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here