സോനം കപൂറിന്റെ വിവാഹ സൽക്കാരത്തിൽ നൃത്തം ചെയ്ത് ഷാരുഖ് ഖാനും സൽമാൻ ഖാനും; വീഡിയോ പുറത്ത്

വൻ ബോളിവുഡ് താരനിരയാണ് സോനം കപൂറിന്റെ വിവാഹ സൽക്കാര വിരുന്നിൽ പങ്കെടുക്കാൻ എത്തിയത്. സ്വര ഭാസ്‌കർ, അർജുൻ കപൂർ അടക്കമുള്ള യുവാതരങ്ങൾ വിരുന്നിൽ നൃത്തം ചെയ്തു.
എന്നാൽ ഷാറുഖ് ഖാനും സൽമാൻ ഖാനും സോനം കപൂറിന്റെ അച്ഛനും ബോളിവുഡ് താരവുമായ അനിൽ കപൂറിനൊപ്പം ചുവടുവെക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്.
ഇവർക്ക് പുറമെ കരൺ ജോഹർ, വരൻ ആനന്ദ് അഹൂജ, രൺവീർ സിങ്ങ് എന്നിവരും നൃത്തം ചെയ്യുന്നുണ്ട്.
കങ്കണ റണൗട്ട്, കരീന-സെയ്ഫ്, ആലിയ ഭട്ട്, ഐശ്വര്യ-അഭിഷേക്, വരുൺ ധവാൻ, ശത്രുഖ്‌നൻ സിൻഹ തുടങ്ങി മുതിരന്ന യുവ താരങ്ങളെല്ലാം വിവാഹവിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു.
യുവ വ്യവസായി ആനന്ദ് അഹൂജയാണ് സോനമിന്റെ രൻ. നീണ്ട നാളത്തെ പ്രണയത്തിനൊടിവിലാണ് ഇരുവരും വിവാഹിതരാകുന്നത്. സോനം കപൂറിന്റെ ബന്ധുവിന്റെ ബാന്ദ്രയിലെ വീട്ടിൽവെച്ചായിരുന്നു വിവാഹം. സിഖ് ആചാരപ്രകാരമാണ് ഇരുവരും വിവാഹതിരായത്.
sonam kapoor reception
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here