ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ട; സുപ്രീം കോടതി

ഐഎസ്ആര്‍ഓ ചാരക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം പോരെ എന്ന് കോടതി ചോദിച്ചു. നഷ്ടപരിഹാരം ആദ്യം സര്‍ക്കാര്‍ നല്‍കണമെന്നാണ് കോടതിയുടെ വിധി. കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് പിന്നീട് നഷ്ടപരിഹാരം ഈടാക്കാമെന്ന് കോടതി പറഞ്ഞു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി പരാമര്‍ശിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News