Advertisement

പോലീസ് സ്‌റ്റേഷനുകളിൽ ഇനി നേരിട്ടെത്താതെ ഓൺലൈനായി പരാതി സമർപ്പിക്കാം

May 9, 2018
Google News 0 minutes Read
thuna website by police

പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിലും പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ ഓൺലൈനായി വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം. തുണ സിറ്റിസൺ പോർട്ടലിലൂടെ ഏതു സ്റ്റേഷനിലേക്കും ഓൺലൈനായി പരാതി സമർപ്പിക്കാം.

ഓൺലൈൻ പരാതിയുടെ തൽസ്ഥിതി അറിയാനും പോർട്ടലിലൂടെ സാധിക്കും. പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്.ഐ.ആർ പകർപ്പ് ഓൺലൈനിൽ പരാതിക്കാരന് ലഭിക്കും. പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനും ഓണലൈനായി അപേക്ഷിക്കാം.

കാണാതായ വ്യക്തികളുടെ പേരു വിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ ഓൺലൈനായി നൽകാനും തുണയിൽ സംവിധാനമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here