Advertisement

സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരത്തിന്

May 10, 2018
Google News 0 minutes Read
nurses indefenite strike from march 5 hc stays indefenite strike by nurses

സ്വകാര്യ ആശുപത്രി നഴ്‌സുമാർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. സർക്കാർ പുറത്തിറക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കാൻ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ ശ്രമിക്കുന്നുവെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ. ഈ മാസത്തിനകം പുതുക്കിയ ശമ്പളം നൽകിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും യുഎൻഎ വ്യക്തമാക്കി.

ഏപ്രിൽ 23 ന് ആണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.കുറഞ്ഞ ശമ്പളം 20000 രൂപയാക്കി ഉയർത്തിയായിരുന്നു ഉത്തരവ്. എന്നാൽ ആശുപത്രി മാനേജ്‌മെന്റുകൾ ഉത്തരവ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് യുഎൻഎ യുടെ ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here