ഫ്ളാറ്റില്‍ സുരക്ഷിതത്വമില്ല; ഞെട്ടിക്കുന്ന അനുഭവകുറിപ്പ്

ജീവിതത്തില്‍ ഒരു വീടിനായി കൊതിക്കുന്ന പലരും ഫ്ളാറ്റിനെ ‘വീടായി’ തെരഞ്ഞെടുക്കുന്നത് അതിന്റെ സുരക്ഷിതത്വത്തെ കരുതിയാണ്. ഗേറ്റിലെ സെക്യൂരിറ്റി, കെയര്‍ ടേക്കര്‍, സിസിടിവി ക്യാമറകള്‍ അങ്ങനെ ഫ്ളാറ്റില്‍ കണ്ടെത്തുന്ന സുരക്ഷാകാരണങ്ങള്‍ ഏറെയാണ്. ഫ്ളാറ്റിനുള്ളിലുള്ള പ്രശ്നങ്ങളില്‍ പലതും അസോസിയേഷനില്‍ ‘രമ്യ’മായി അല്ലെങ്കിലും പരിഹരിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ ഏറെ സുരക്ഷിതം എന്ന് കരുതി തെരഞ്ഞെടുത്ത ഫ്ളാറ്റിലെ ദുരനുഭവം വ്യക്തമാക്കിയിരിക്കുകയാണ് ദീപ അജി ജോണ്‍ എന്ന വീട്ടമ്മ. ചലച്ചിത്ര പ്രവര്‍ത്തകനായ അജി ജോണിന്റെ ഭാര്യയാണ് ദീപ. എറണാകുളത്ത് പ്രമുഖ ഫ്ളാറ്റിലാണ് ഇവര്‍ താമസിക്കുന്നത്. ഫ്ളാറ്റില്‍ തുണിയലക്കുന്നതിനായി എത്തുന്ന ഒരു തമിഴ് കുടുംബം ഇവരുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണ്.
ഫ്ളാറ്റില്‍ താമസിക്കുന്നവരുടെ വസ്ത്രങ്ങള്‍ അലക്കുന്നതിനും ഇസ്തിരിയിടുന്നതിനുമായി ഒരു കുടുംബം എന്ന് അവകാശപ്പെടുന്ന തമിഴ്നാട്ടുകാരായ നാല് പേരാണ് വന്നിരുന്നത്. സമീപവാസിയാണെന്നും,ഉപജീവനം ഈ തൊഴിലാണെന്നും പറഞ്ഞു അവരും കുടുംബവും (ഭർത്താവ്,മകൻ,മകൾ) എന്നിവരാണ് ഫ്ളാറ്റില്‍ വന്നിരുന്നത്. എന്നാല്‍ പലപ്പോഴായി വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതോടെ അതിനെ ചോദ്യം ചെയ്തതെന്നും അതോടെ ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചെന്നുമാണ് ദീപ ഫെയ്സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. അസോസിയേഷനും ഈ സ്ത്രീയ്ക്കൊപ്പമായതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നത് അവരുടെ മകളല്ലെന്നും ഈ സംഘത്തിന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും കണ്ടെത്തിയതായി ദീപ പറയുന്നു. മിശ്രവിവാഹിതനും,സിനിമാപ്രവർത്തകനുമായതിനാൽ അയാളുടെ കുടുംബത്തെ ഒറ്റപ്പെടുത്തണം എന്നതാണ് അസോസിയേഷന്റെ നിലപാടെന്ന് ദീപ കുറിക്കുന്നു.
ഫ്ലാറ്റ് ജീവിതത്തിന്റെ സുരക്ഷിതത്ത്വകുറിച്ചു ഞാൻ പലരോടും വാചാലയായിട്ടുണ്ട്..ധാരണകൾ തെറ്റാണ് നമ്മുടെ ജീവനും സ്വത്തും പലരുടെയും സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ബലി കൊടുക്കപ്പെടും..ഫ്ലാറ്റ് സംസ്‌ക്കാരത്തിൽ ജീവിക്കുന്ന ചിലർക്കെങ്കിലും ഇതിലധികം അനുഭവങ്ങളുണ്ടാവുമെന്നും ദീപ പറയുന്നു. ദീപയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here