ആണിനേയും പെണ്ണിനേയും ഒന്നായി കാണുന്നവന്‍ രാജ്യദ്രോഹിയാണെന്ന് മുജാഹിദ് ബാലുശ്ശേരി

പെണ്ണിന് ജോലിയുള്ളതാണ് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് പ്രവാചകന്‍ മുജാഹിദ് ബാലുശ്ശേരി. പെണ്ണ് എന്നും പെണ്ണാണെന്നാണ് ഇസ്ലാം പറയുന്നത്. അവര്‍ പെരുവിരല്‍ മുതല്‍ തലമുടി വരെ പെണ്ണാണ്. അവരെ പെണ്ണായി കാണണം. പെണ്ണ് ഒരിക്കലും ആണാകാന്‍ നോക്കേണ്ട. ആണും പെണ്ണും ഒരുമിച്ച് ജോലിയ്ക്ക് പോകുന്ന വീട്ടില്‍ ഒരു വൃത്തിയും ഉണ്ടാകില്ല. പെണ്ണുങ്ങളുടെ അടിവസ്ത്രം വരെ വീട്ടിന്റെ പല മൂലകളില്‍ കിടക്കും. അത് കഴുകാന്‍ പോലും സമയം കാണില്ല. ഒരു അതിഥിയ്ക്ക് ആ വീട്ടില്‍ കയറാന്‍ പറ്റില്ല. ആ ഡിസ്ഓര്‍ഡര്‍ അവരുടെ കുടുംബത്തില്‍ കാണാം. സ്ത്രീകളുടെ മേല്‍നോട്ടം പുരുഷനാണ്. പെണ്ണ് പൊതുവേ അഹങ്കാരിയാണ്, അഹങ്കാരമാണ് പെണ്ണിന്റെ മുഖമുദ്ര. അവര്‍ ആണിന്റെ തലയില്‍ കയറും. 35ലക്ഷം രൂപ ശമ്പളം കിട്ടിലായും ആണിന് വിനയം ഉണ്ടാകും. അതാണ് പെണ്ണും ആണും തമ്മിലുള്ള വ്യത്യാസം. എന്നാണ് ബാലുശ്ശേരി പറഞ്ഞത്. പ്രസംഗം വിവാദമായിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here