‘മമ്മൂക്കയേക്കാള്‍ ഒരു പോയിന്റ് കൂടുതലാണ് ലാലേട്ടന്’: അനുമോള്‍

മമ്മൂട്ടിയേക്കാള്‍ ഒരു പോയിന്റ് കൂടുതലാണത്രേ മോഹന്‍ലാലിന്!!! മനസ് തുറന്ന് നടി അനുമോള്‍. റൊമാന്‍സിലാണ് മോഹന്‍ലാലിന് ഒരു പോയിന്റ് കൂടുതല്‍ താന്‍ നല്‍കുന്നതെന്നായിരുന്നു അനുമോള്‍ പറഞ്ഞത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനുമോള്‍ ഇക്കാര്യം പറഞ്ഞത്.
ഒരു ലവ് ലെറ്റര്‍ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് ലാലേട്ടനാകും കൊടുക്കുകയെന്നും അനുമോള്‍ പറയുന്നു. എല്ലാ ആക്ടേര്‍സിനെയും എനിക്കിഷ്‍ടമാണ്. പക്ഷെ എനിക്ക് ലാലേട്ടന്റെ റൊമാന്‍സിനോട് ഒരു പ്രത്യേക ഇഷ്‍ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്‍ടമാണ്. പക്ഷെ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീല്‍ ചെയ്യുക. അപ്പോള്‍ ലവ് ലെറ്റര്‍ കൊടുക്കാന്‍ കൈ വിറക്കും. ലാലേട്ടനാകുമ്പോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും. ഒരുമിച്ചഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ എന്റെ കഥാപാത്രത്തെയും മറ്റും നോക്കിയേക്കും. പക്ഷെ ലവ് ലെറ്റര്‍ കൊടുക്കുന്നെങ്കില്‍ അത് ലാലേട്ടന് തന്നെയായിരിക്കും- അനുമോള്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here