കോംപ്ലാന്‍ വീണ്ടും എത്തുന്നു; ബ്രാന്‍ഡ് അംബാസിഡറായി സൗരവ് ഗാംഗുലിയും…
ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ഭക്ഷ്യ- പാനീയ ഉല്‍പ്പാദകരായ ക്രാഫ്റ്റ് ഹെയ്ൻസ് തങ്ങളുടെ ഉല്‍പ്പന്നമായ കോംപ്ലാന്‍റെ ബ്രാന്‍ഡ് അംബാസിഡറായി സൗരവ് ഗാംഗുലിയെ നിയമിച്ചു. നിലവില്‍ കോംപ്ലാന്‍ 6,000 കോടിയുടെ പാല്‍ ചേര്‍ന്ന എനര്‍ജി ഉല്‍പ്പന്നങ്ങള്‍ (എംഎഫ്‍ഡി) വിറ്റഴിക്കുന്നുണ്ട്.
ഈ വിഭാഗത്തില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്നത് ജിഎസ്കെയുടെ ഹോര്‍ലിക്സാണ്. വീണ്ടും പഴയ പ്രതാപത്തിലേക്കുയരാന്‍ തയ്യാറെടുക്കുന്ന കോംപ്ലാന് ഗാംഗുലിയുടെ കടന്നുവരവ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
തൊണ്ണൂകളിലും അതിന് ശേഷവും ഇന്ത്യന്‍ എനര്‍ജി ഡ്രിങ്ക് വിപണിയിലെ മാര്‍ക്കറ്റ് ലീഡറായിരുന്നു കോംപ്ലാന്‍. എന്നാല്‍ പിന്നീട് മാര്‍ക്കറ്റ് നഷ്ടപ്പെടുകയും വിപണിയില്‍ നിന്ന് പിന്‍വാങ്ങുകയുമായിരുന്നു.
കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയ കോംപ്ലാന്‍ ഗാംഗുലിയുടെ പ്രശസ്തിയുടെ ചിറകിലേറി വിപണിവളര്‍ത്താനാണ് രണ്ടാം വരവില്‍ ശ്രമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here