സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റപത്രം

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിനെ പ്രതി ചേര്‍ത്തു. ശശി തരൂരിനെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രം അന്വേഷണസംഘം ദില്ലി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനവും ആത്മഹത്യ പ്രേരണകുറ്റവുമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. സുനന്ദയുടെ ആത്മഹത്യയെന്നാണ് ദില്ലി പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ശശി തരൂരിന് പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. സുനന്ദയുടെ ശരീരത്തില്‍ പരുക്കുകളുണ്ടായിരുന്നുവെന്നും കണ്ടെത്തി. തുടര്‍ന്നാണ് സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here