തിരുവല്ലക്ക് “ഉപ്പും മുളകും” പകരാൻ മുടിയനും ലച്ചുവും ശിവയും ഇന്ന് ഫെസ്റ്റിവൽ വേദിയിൽ…! ഒപ്പം അഫ്‌സൽ നയിക്കുന്ന മാന്ത്രിക സംഗീത നിശയും

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിട്ടുള്ള ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞു പോയ ദിവസങ്ങളിൽ വലിയ ജന പങ്കാളിത്തമുണ്ടായിരുന്ന മേളക്ക് കൂടുതൽ നിറം പകരാൻ ഫ്ലവേഴ്സിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകിലെ താരങ്ങൾ ഇന്ന് തിരുവല്ലയിലെത്തും. ഋഷി, ജൂഹി റുസ്തഗി, ശിവാനി എന്നിവരുടെ സാന്നിധ്യമാണ് ഇന്ന് മേളയിലുണ്ടാവുക. ഒപ്പം പ്രശസ്ത ഗായകൻ അഫ്സലും നിഖിത രാജും ഒരുക്കുന്ന സംഗീത സന്ധ്യ, കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായ സിജിൽ ജോയ് കൂത്താട്ടുകുളം, ഷറഫ് കായംകുളം എന്നിവരുടെ കോമഡി ഷോ, റോബോ സാപ്പിയൻസ് കൊല്ലം ഒരുക്കുന്ന ഡാൻസ് ഷോ എന്നിവയും ഇന്ന് മേളയുടെ ഭാഗമായി അരങ്ങേറും.
വിവിധ സ്റ്റാളുകളിലായി അനവധി വിസ്മയ കാഴ്ചകളാണ് മേളയിൽ കാണികൾക്കായി ഒരുക്കിയിട്ടുള്ളത്. പ്രശസ്ത താരങ്ങളുടെയും മഹാരഥന്മാരുടെയും പ്രതിമകളടങ്ങിയ വാക്സ് മ്യൂസിയമാണ് അതിൽ പ്രധാനം. ഉച്ചക്ക് രണ്ട് മണി മുതൽ 9 മണി വരെയാണ് പ്രവേശനം.
പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here