Advertisement

കര്‍ണ്ണാടകയില്‍ വോട്ടെണ്ണല്‍ കനത്ത സുരക്ഷയില്‍

May 15, 2018
Google News 1 minute Read
police

കനത്ത പോലീസ് സന്നാഹത്തിലാണ് കര്‍ണ്ണാടകയില്‍ വോട്ടെണ്ണല്‍ നടക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പൊലീസ് സേനയെ വിന്യസിച്ചിരിക്കുന്നത്.  സംസ്ഥാനത്തെ 40 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഇതില്‍ 38കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50,000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ഉണ്ടായി എന്ന ആരോപണത്തെത്തുടര്‍ന്ന് ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് മാറ്റി വച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ജയനഗറിലെ തിരഞ്ഞെടുപ്പും മാറ്റി. 224 ല്‍ 222 നിയമസഭാ മണ്ഡലങ്ങളിലെ ഫലമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

karnataka election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here