Advertisement

മേളയിലെ വേദി കാണികൾക്ക് കൂടിയാണ്; ഷോപ്പിംഗ് ഫെസ്റ്റിവൽ ആറാം ദിവസത്തിലേക്ക്

May 16, 2018
Google News 0 minutes Read

തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ നടന്നു കൊണ്ടിരിക്കുന്ന ഫ്ലവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ഓരോ ദിവസവും നിരവധി ജനങ്ങളാണ് മേള കാണാൻ ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്.

വ്യത്യസ്തത നിറഞ്ഞ നിരവധി സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത താരങ്ങളുടെ സാന്നിധ്യവും കലാവിരുന്നും ദിവസവും പ്രത്യേകം തയാറാക്കിയ വേദിയിൽ അരങ്ങേറുന്നുമുണ്ട്. ഇത്രയധികം ജനകീയമായ വേദി നാട്ടിൻ പുറങ്ങളിലെ ഉത്സവങ്ങളിൽ പോലും കാണാൻ കഴിയില്ല എന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം. ജനങ്ങളുമായി അത്ര മാത്രം ആഴത്തിൽ സംവദിച്ചു കൊണ്ടാണ് ഓരോ പ്രോഗ്രാമും അരങ്ങേറുന്നത്. ഗാനമേളകൾക്ക് ഒപ്പം വലിയ ചെറുപ്പമില്ലാതെ വേദിയിലേക്ക് കടന്ന് വന്ന് ഡാൻസ് ചെയ്യാൻ വരെ കാണികൾക്ക് അവസരമുണ്ട്. അത് കൊണ്ട് തന്നെ തിരുവല്ലയിലെ ജനത മേളയെ സ്വന്തം ഉത്സവമാക്കി നെഞ്ചേറ്റുകയാണ്.

ഉപ്പും മുളകിലെ പ്രിയ താരങ്ങളുടെ സാന്നിധ്യവും ജൂനിയർ ജാക്സൺ എന്നറിയപ്പെടുന്ന പ്രശാന്ത് കോഴിക്കോടിന്റെ മാജിക്കൽ ഡാൻസും അപർണ രാജീവ്, സോമദാസ് എന്നിവർ ചേർന്നൊരുക്കിയ ഗാനമേളയും കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായ മിഥുൻ രാജ് കടക്കൽ, പ്രമോദ് പ്രിൻസ് എന്നിവരുടെ കോമഡി ഷോയുമായിരുന്നു ഇന്നലെ മേളയെ ഉത്സാവന്തരീക്ഷത്തിലെത്തിച്ചത്.

മേളയുടെ ആറാം ദിവസമായ ഇന്ന് ചലച്ചിത്ര പിന്നണി ഗായകരായ പ്രദീപ് പള്ളുരുത്തി, ശ്രീലക്ഷ്മി എന്നിവർ ചേർന്നൊരുക്കുന്ന ഗാനമേള കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായ രതു ഗിന്നസ് , വിനീഷ് കാരക്കാട് എന്നിവരുടെ കോമഡി ഷോ എന്നിവ അരങ്ങേറും. 21 നാണ് മേള സമാപിക്കുക.

പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും എഡ്യൂക്കേഷണൽ പാർട്ണർ ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here