മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ കാബിനറ്റ്; കാര്‍ഷിക കടം എഴുതി തള്ളി യെദ്യൂരപ്പ

നാടകീയ നീക്കങ്ങള്‍ക്കെടുവില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യെദ്യൂരപ്പയുടെ ആദ്യ തീരുമാനം കാര്‍ഷിക കടങ്ങളില്‍. ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനാണ് തീരുമാനിച്ചത്. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു നാടകീയമായ നീക്കങ്ങള്‍. അര്‍ദ്ധരാത്രി തുടങ്ങിയ കോടതി നടപടികള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചയോടെയാണ് ഗവര്‍ണ്ണരുടെ തീരുമാനം സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്. തന്നെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ പറഞ്ഞത്. ജെഡിഎസും കോണ്‍ഗ്രസും മുഖ്യമന്ത്രി പദം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയ്ക്ക് 15ദിവസം ആവശ്യമില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here