ആറാം ദിവസവും ഹൗസ്ഫുൾ; മേള സൂപ്പർ ഹിറ്റ്..!

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിക്കുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായ ആറു ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. നിരവധി സ്റ്റാളുകളിലായി വ്യത്യസ്തമായ അനേകം കൗതുക കാഴ്ചകൾ ഒരുക്കിയിരിക്കുന്ന മേളയിൽ ദിവസേന വലിയ ജനപങ്കാളിത്തമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ആറാം ദിവസമായ ഇന്നലെയും മേളയിൽ ഉണ്ടായത് വൻ തിരക്കാണ്.

ദിവസേന വൈകുന്നേരം 6.30 മുതൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രശസ്ത താരങ്ങളുടെയും ഗായകരുടെയും കലാപരിപാടികൾ അരങ്ങേറാറുണ്ട്. ഇന്നലെ ചലച്ചിത്ര പിന്നണി ഗായകരായ പ്രദീപ് പള്ളുരുത്തി, ശ്രീലക്ഷ്മി എന്നിവരുടെ ഗാനമേള, കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായ രതു ഗിന്നസ് , വിനീഷ് കാരക്കാട് എന്നിവരുടെ കോമഡി ഷോ എന്നിവയായിരുന്നു വേദിയിൽ അരങ്ങേറിയത്.

ഇന്ന് പ്രശസ്ത പിന്നണി ഗായകരായ സന്നിദാനന്ദൻ, ആതിരാ മുരളി, സുധീഷ് എന്നിവർ ചേർന്നൊരുക്കുന്ന ഗാന സന്ധ്യ, കോമഡി ഉത്സവത്തിലെ ഹാസ്യ താരങ്ങളായ അഭിലാഷ് മല്ലശ്ശേരി, ആദർശ് കൊല്ലം എന്നിവരുടെ കോമഡി ഷോ, പള്ളിപ്പടി ഗ്യാങ്സ്റ്റേഴ്സിന്റെ ഡാൻസ് ഷോ എന്നിവ അരങ്ങേറും.

പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും എഡ്യൂക്കേഷണൽ പാർട്ണർ ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More