കേരള ടൂറിസത്തിന്റെ ക്ഷണം സ്വീകരിച്ചു; കര്‍ണ്ണാടക എംഎല്‍എമാര്‍ കേരളത്തിലേക്ക്?

കര്‍ണ്ണാടകയിലെ റിസോര്‍ട്ടില്‍ നിന്ന് എംഎല്‍എമാരെ കേരളത്തിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നാടകീയ മത്സരത്തിനിടെ കേരളത്തിലേക്ക് സ്വാഗതം എന്ന് കാണിച്ച് കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഒരു ട്രോള്‍ ട്വീറ്റ് ഇറക്കിയിരുന്നു. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പിന്റെ ക്രമവിരുദ്ധമായ സാഹചര്യത്തില്‍ നിന്ന് എല്ലാ എംഎല്‍എമാരെയും ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടുകളിലേയ്ക്ക് ക്ഷണിക്കുന്നുവെന്നാണ് ട്വീറ്റില്‍ ഉണ്ടായിരുന്നത്. ഇത് വ്യാപകമായി ചര്‍ച്ചയായതിന് പിന്നാലെ ഡിപ്പാര്‍ട്ട്മെന്റ് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു.
ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാറിന് പതിനഞ്ച് ദിവസത്തെ സാവകാശം ലഭിച്ചതോടെയാണ് എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നത്. കേരളത്തിലേക്കോ, തമിഴ്നാട്ടിലേക്കോ മാറ്റുമെന്നാണ് സൂചന. കേരളത്തിനാണ് മുന്‍ഗണനയെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ആലപ്പുഴയിലും കൊച്ചിയിലും ചില റിസോര്‍ട്ടിലേക്ക് ഇത് സംബന്ധിച്ച് വിളി വന്നുവെന്നാണ് സൂചന.
കോൺഗ്രസിന്റെയും ജനതാദളിന്റെയും എംഎൽഎമാരെ ചാക്കിട്ടു പിടിക്കുമെന്ന് ഭയന്ന് ബെംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ ആദ്യം മാറ്റിയത്. ഇവിടെ 120തോളം മുറികാളാണ് ബുക്ക് ചെയ്തിരുന്നത്.
കഴിഞ്ഞ വർഷം ഗുജറാത്തിൽ നിന്നുമുള്ള രാജ്യസഭാ തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ കോൺഗ്രസ് എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കാതിരിക്കാൻ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നതും ബെംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിലായിരുന്നു
eagleton resort
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here