Advertisement

കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ കൊച്ചിയിലേക്ക്?

May 17, 2018
Google News 1 minute Read

കര്‍ണാടകത്തിലെ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. പ്രത്യേക വിമാനത്തിലായിരിക്കും എംഎല്‍എമാരെ കൊച്ചിയിലേക്ക് എത്തിക്കുകയെന്നാണ് സൂചന. എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിനുളള സുരക്ഷ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നടപടി. കര്‍ണാടക സംസ്ഥാനത്തിന്‍റെ 23-ാം മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ അധികാരമേറ്റതിന് ശേഷമാണ് സുരക്ഷ പിന്‍വലിച്ചത്. ബിഡദിയിലെ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചത്. 118 എംഎല്‍എമാരാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നിന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here