ജസ്റ്റിസ് സി.എസ്. കർണന്റെ പുതിയ പാര്‍ട്ടി; സ്ഥാനാര്‍ത്ഥികള്‍ ലേഡീസ് ഒണ്‍ലി

cs karnan

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ആന്‍റി കറപ്ഷൻ ഡൈനാമിക് പാർട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സ്ത്രീകളെ മാത്രം സ്ഥാനാർഥികളാക്കി മത്സര രംഗത്ത് ഉണ്ടാകുമെന്നും ജസ്റ്റിസ് കര്‍ണ്ണന്‍ വ്യക്തമാക്കി.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലടക്കം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അഴിമതിയിൽനിന്ന് മുക്തമാക്കുക എന്നതാണ് പുതിയ പാര്‍ട്ടിയിലൂടെ ലക്ഷ്യമിടുന്നത്.  പാർട്ടിയുടെ രജിസ്ട്രേഷനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top