ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകമാണെന്ന് മുന്‍ എസിപി

നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തലുമായി മുന്‍ എസിപി വേദ് ഭൂഷണ്‍ രംഗത്ത്. ഡല്‍ഹി പൊലീസിലെ മുന്‍ എസിപിയാണ് വേദ് ഭൂഷണ്‍. ഇദ്ദേഹം ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ സ്ഥാപനം നടത്തുകയാണ്. മുങ്ങിമരണമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും കൊലപാതകം ആണെന്നുമാണ് ഇദ്ദേഹം പറയുന്നത്. ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത് വേദ് ഭൂഷണ്‍ പറയുന്നു.
ദുബായില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് വിശ്വാസ യോഗ്യമല്ല. എന്തൊക്കെയോ മറച്ച് വച്ചിട്ടുണ്ട്. ആ മുറി സന്ദര്‍ശിക്കാന്‍ എനിക്ക് അനുവാദം ലഭിച്ചില്ല. മദ്യത്തിന്റെ അംശം ശ്രീദേവിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നെന്നും ബാത് ടബില്‍ ബോധരഹിതയായി കിടക്കുകയായിരുന്നുവെന്നുമുള്ള ദുബായി പോലീസിന്റെ വാദത്തെയാണ് വേദ് ഭൂഷണ്‍ എതിര്‍ക്കുന്നത്. കേസ് എന്തിനാണ് ഇത്ര വേഗത്തില്‍ റദ്ദാക്കിയതെന്ന് അറിയണമെന്നും വേദ് പറയുന്നു. ഇതിന്റെ സത്യാവസ്ഥ താന്‍ പുറത്ത് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
sridevi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here