കാലയിൽ രജനിക്കൊപ്പം ഇരിക്കുന്ന ഈ പട്ടിയുടെ വില എത്രയെന്ന് അറിയുമോ ?

‘എവരി ഡോഗ് ഹാസ് എ ഡേ’ എന്ന് ഒരു പഴമൊഴിയുണ്ട്. അതിനെ ശരിവെക്കുന്നതാണ് മണിയുടെ ജീവിതം. ഒരു കാലത്ത് വെറും തെരിവുപട്ടിയായിരുന്ന മണി ഇന്ന് സൂപ്പർ സ്റ്റാറാണ് ! രജനികാന്ത് ചിത്രം കാലയുടെ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട മണിയുടെ വില കോടികളാണ്.
സെലിബ്രിറ്റി സ്റ്റാറ്റസിലാണ് മണി ഇന്ന് ജീവിക്കുന്നത്. മണിയുടെ ട്രെയിനറായ സൈമൺ പറയുന്നത് മണി ഇപ്പോൾ തന്നെ നാല് സിനിമകൾ ചെയ്തു കഴിഞ്ഞെന്നാണ്. അത്രയ്ക്കാണ് ഡിമാൻഡ്. സൂപ്പർ സ്റ്റാറിനൊപ്പം അഭിനയിച്ച് മണിയും മറ്റൊരു സൂപ്പർ സ്റ്റാറായി.
മണി ഈ ചിത്രത്തിലേക്ക് വരുന്നത് തന്നെ തികച്ചും അപ്രതീക്ഷിതമാണെന്നു ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സൈമൺ പറയുന്നുണ്ട്. ആനിമൽ ട്രെിയനറായ സൈമൺ ഇതിനോടകം എണ്ണൂറോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാ രഞ്ജിത്ത് ആവശ്യപ്പെട്ടതിൻ പ്രകാരം കാലയിലേക്ക് വേണ്ടി മുപ്പതോളം പട്ടികളെ സൈമൺ കൊണ്ടു ചെന്നിരുന്നു. പക്ഷേ ഒന്നിലും രഞ്ജിത്തിന് തൃപ്തിയായില്ല. സൈമണും അതൊരു വിഷമമായി. ഇത്രനാളത്തെ എക്‌സ്പീരിയൻസിൽ ഇങ്ങനെ ആദ്യമായാണ്.
ആ വിഷമത്തിൽ നടക്കുമ്പോഴാണ് ചെന്നൈയിലെ ഒരു തെരുവിൽ വച്ച് മണി സൈമണിന്റെ കുറുകെ പോയത്. ഉടൻ തന്നെ സൈമന്റെ കണ്ണ് മണിയിൽ ഉടക്കി. പാ രഞ്ജിത്തിനെ പിന്നെ സൈമൺ കാണാൻ പോകുന്നത് മണിയേയും കൂട്ടിയാണ്. ആദ്യ കാഴ്ചയിൽ മണിയെ രഞ്ജിത്തിനും ഇഷ്ടായി. പക്ഷേ, മെരുങ്ങണം, പിന്നെ എല്ലാവിധ കുത്തിവയ്പ്പുകളും എടുക്കണം. രഞ്ജിത്ത് സൈമണോട് ആവശ്യപ്പെട്ടു. ഒരാഴ്ച കൊണ്ട് മണിയെ നല്ല അനുസരണയുള്ളവനാക്കി മാറ്റി രഞ്ജിത്ത്. സാക്ഷാൽ രജനിയും മണിയെ കുറിച്ച് ആദ്യമൊരു സംശയം പ്രകടിപ്പിച്ചെന്നു സൈമൺ പറയുന്നു. പിന്നെ രജനി സാറും മണിയും നല്ല കൂട്ടുകാരായി.
സാധാരണ ഷോട്ടുകളെടുക്കുമ്പോൾ ട്രെയിനർ അടുത്ത് നിന്ന് നിർദേശങ്ങൾ നൽകും, അതാണ് മൃഗങ്ങൾ അനുസരിക്കുന്നത്. എന്നാൽ കാലായിൽ രജനി സാർ തന്നെ മണിയോട് പറയും, അവൻ അതുപോലെ തന്നെ ചെയ്യും എന്നാണ് സൈമൺ സാക്ഷ്യപ്പെടുത്തുന്നത്. സെറ്റിൽ വരുന്ന സമയത്ത് രജനി സാറിന്റെ കൈയിൽ മണിക്കായി ഒരു പായ്ക്കറ്റ് ബിസ്‌ക്കറ്റും ഉണ്ടായിരിക്കുമെന്നും സൈമൺ പറയുന്നു.
നിരവധി പേരാണ് മണിയെ അന്വേഷിച്ച് ദിവസവും സൈമണിനെ കാണാൻ എത്തുന്നത്. മലേഷ്യയിൽ നിന്നു വരെ മണിക്ക് ഓഫറുകൾ ലഭിച്ചുവെന്ന് സൈമൺ പറയുന്നു. രണ്ടും മൂന്നും കോടികളാണ് ഓരോരുത്തരും വാഗ്ദാനം ചെയ്യുന്നത്.
kaala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here