വിശ്വാസ വോട്ടെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ പ്രൊടേം സ്പീക്കറായി കെജി ബൊപ്പയ്യയെ നിയമിച്ചു

യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ ബി.ജെ.പി വീരാജ്‌പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രൊടേം സ്പീക്കറായി നിയമിച്ചു. ഗവര്‍ണര്‍ വാജുഭായ് വാലയാണ് പ്രൊടേം സ്പീക്കറെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും. ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബൊപ്പയ്യയെ കര്‍ണാടകയിലെ മുന്‍ സ്പീക്കറാണ് ബൊപ്പയ്യ.
എന്നാല്‍, ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനം നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Karnataka Governor appoints BJP MLA KG Bopaiah as pro-tem speaker ahead of floor test tomorrow. #KarnatakaElectionResults2018 pic.twitter.com/k13EFLKGmy
— ANI (@ANI) May 18, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here