പ്രോടേം സ്പീക്കര്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

പ്രോടെം സ്പീക്കറായി കര്‍ണാടകത്തില്‍ ചുമതലയേറ്റ വീരാജ്‌പേട്ട് എംഎല്‍എ കെ.ജി. ബൊപ്പയ്യക്കെതിരെ കോണ്‍ഗ്രസ്. ബൊപ്പയ്യയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. പക്ഷപാതം കാട്ടിയതിന്റെ പേരില്‍ കോടതിയില്‍ നിന്ന് വിമര്‍ശനം നേരിട്ടിട്ടുള്ള മുന്‍ സ്പീക്കറാണ് ബൊപ്പയ്യയെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആരോപിച്ചു. പ്രോടേം സ്പീക്കറെ നിയമിച്ചതില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചു. ബൊപ്പയ്യക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഗുരുതരമായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്. 2011 ല്‍ ബിജെപിക്ക് പിന്തുണ നല്‍കിയവരെ അയോഗ്യരാക്കിയ നടപടിയിലായിരുന്നു സുപ്രീം കോടതി ബൊപ്പയ്യയെ വിമര്‍ശിച്ചിരുന്നത്. സീനിയോറിറ്റിയുള്ള എംഎല്‍എയെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്ന മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രാടേം സ്പീക്കറെ നിയമിക്കാനുള്ള മാനദണ്ഡമനുസരിച്ച് ഏറ്റവും മുതിര്‍ന്ന എംഎല്‍എയാണ് ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടേണ്ടത്. മാനദണ്ഡമനുസരിച്ച് ആര്‍.വി. ദേശ്പാണ്ഡെയാണ് പ്രോടേം സ്പീക്കറാകേണ്ടത്. ആര്‍വി. ദേശ്പാണ്ഡെ കോണ്‍ഗ്രസ് എംഎല്‍എയാണ്.
The Governor Vajubhai Vala has once again launched an encounter on the Constitution by appointing KG Bopaiah as pro tem Speaker instead of the senior most MLA: Randeep Surjewala, Congress. pic.twitter.com/Gec7PM9PnP
— ANI (@ANI) May 18, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here