ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു

ഗോവയിൽ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് ചന്ദ്രകാന്ത് കവ്ലേക്കർ ഗവർണർ മൃഥുല സിൻഹയ്ക്ക് കത്ത് നൽകി. കോൺഗ്രസ് എംഎൽഎമാരും ഇതേ ആവശ്യമുന്നയിച്ച് ഗവർണറെ കണ്ടു. സർക്കാർ രൂപീകരിക്കാനുള്ള പിന്തുണ തങ്ങൾക്കുണ്ടെന്നും അത് നിയമസഭയിൽ തെളിയിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. കർണാടകയിൽ ഗവർണർ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിനു പിന്നാലെയാണ് ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ ഗവർണറെ കണ്ടത്.
40 അംഗസഭയിൽ കോണ്‍ഗ്രസ് 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാൽ 13 സീറ്റുകൾ മാത്രമുള്ള ബിജെപിയാണ് ഗോവ ഭരിക്കുന്നത്. കോണ്‍ഗ്രസിൽനിന്നു ഒരു അംഗത്തെ അടർത്തിയെടുക്കുകയും മറ്റു പാർട്ടികളിലെ പത്ത് എംഎൽഎമാരുടെ പിന്തുണ കൂടി നേടിയാണ് മനോഹർ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഗോവയിൽ അധികാരമേറ്റത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here