പെട്രോള്‍- ഡീസല്‍ വില ഇനിയും വര്‍ധിക്കാന്‍ സാധ്യത
May 18, 2018
0 minutes Read

പെട്രോള്‍, ഡീസല്‍, എല്‍പിജി വില ഇനിയും കുതിച്ചുയരും. ഫ്രഞ്ച് ബഹുരാഷ്ട്ര എണ്ണ കമ്പനിയായ ടോട്ടല്‍, ഇറാനിലെ എണ്ണപ്പാട ഖനനത്തില്‍ നിന്നു പിന്‍മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്ന് രാജ്യന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 80.18 ഡോളറിലെത്തി. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനു പിന്നാലെയാണ് എണ്ണവില നാലുവര്‍ഷത്തെ ഏറ്റവും ഉയരത്തിലെത്തിയത്. രാജ്യാന്തര എണ്ണവില വര്‍ധിക്കുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നതിനാല്‍ ഇന്ധന വില കുതിച്ചുയരും. ഡീസലിന് ഒറ്റത്തവണ ലിറ്ററിനു നാലു രൂപയും പെട്രോളിന് നാലര രൂപയും വിലവര്‍ധിപ്പിക്കാന്‍ സാധ്യത.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement