വിധാന്‍ സൗധയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു
കര്‍ണാടകത്തിലെ വിധാന്‍ സൗധയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രി യെദ്യൂരപ്പ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപിയുടെ എംഎല്‍എയും പ്രോടേം സ്പീക്കറുമായ കെ.ജി. ബൊപ്പയ്യയുടെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ഒരേ സമയം മൂന്ന് എംഎല്‍എമാര്‍ വീതമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. വിശ്വാസവോട്ടെടുപ്പ് വൈകീട്ട് നാല് മണിക്കാണ്. വിശ്വാസവോട്ടെടുപ്പിന് മുന്‍പ് സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയാകേണ്ടതിനാല്‍ അതിവേഗമാണ് സഭാ നടപടികള്‍ നടക്കുന്നത്.
CM BS Yeddyurappa & Siddaramaiah take oath as MLAs at Vidhana Soudha. #Karnataka pic.twitter.com/WpqdEuT5OW
— ANI (@ANI) May 19, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here