ജനങ്ങളാണ് വലുത്, അല്ലാതെ മോദിയെന്ന പ്രധാനമന്ത്രിയല്ല: രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ ജനങ്ങളേക്കാള്‍ വലിയ സ്ഥാനമല്ല പ്രധാനമന്ത്രിക്കുള്ളതെന്ന് മോദി മനസിലാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യെദ്യൂരപ്പ കര്‍ണാടകത്തിലെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ദേശീയ ഗാനത്തിനിടയിലെ ബിജെപി അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനെയും രാഹുല്‍ വിമര്‍ശിച്ചു. ഇതാണ് ബിജെപിയും ആർ എസ് എസ്സും ചെയ്യുന്നത് രാഹുൽ ഗാന്ധി വിമര്‍ശിച്ചു. അധികാരവും പണവും ഒന്നുമല്ലെന്ന് തെളിഞ്ഞെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് തെളിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here