പത്തനംതിട്ടയിൽ ഒരിക്കൽ കൂടി മേള എത്തിക്കണമെന്ന് അഭ്യർത്ഥനയുമായി മുൻസിപ്പൽ ചെയർപേഴ്സണും ഭാരവാഹികളും മേള കാണാൻ എത്തി

തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിരിക്കുന്ന കലാ വ്യാപാര വിപണന മേളയായ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായി മുന്നേറുകയാണ്.

മേള കാണാൻ ഇന്നലെ പത്തനംതിട്ട മുൻസിപ്പൽ ചെയർപേഴ്സണും ഭാരവാഹികളും തിരുവല്ലയിലെത്തി. മുൻസിപ്പൽ ചെയർപേഴ്സൺ രജനി പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു അനിൽ, കൗൺസിലർമാരായ സജിനി മോഹൻ, സുശീല പുഷ്പൻ എന്നിവരാണ് മേള കാണാൻ എത്തിയത്.

പ്രതീക്ഷിച്ചതിനേക്കാൾ മികവ് പുലർത്തിയ മേളയാണ് കാണാൻ സാധിച്ചത് എന്ന് മുൻസിപ്പൽ ചെയർപേഴ്സൺ രജനി പ്രദീപ് അഭിപ്രായപ്പെട്ടു. മുൻപ് ഒരിക്കൽ പത്തനംതിട്ടയിൽ മേള സംഘടിപ്പിച്ചിരുന്നു, എന്നാൽ അതിനേക്കാൾ ഏറെ മെച്ചപ്പെട്ട അനുഭവമാണ് ഇവിടെ ഉണ്ടായതെന്നും അതിനാൽ ഒരിക്കൽ കൂടി പത്തനംതിട്ടയിലേക്ക് മേള എത്തിക്കണം എന്നും ശ്രീമതി. രജനി പ്രദീപ് ആവശ്യപ്പെട്ടു. മേളയിൽ ഏറ്റവും ആകർഷിച്ചത് വാക്സ് മ്യൂസിയം ആണെന്നും അവർ അഭിപ്രായപ്പെട്ടു.

ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ ചാനൽ ഫ്ലവേഴ്സ് ആണെന്നും ആ ഇഷ്ടമാണ് പത്തനംതിട്ടയിൽ നിന്നും തങ്ങളെ തിരുവല്ലയിലേക്ക് എത്തിച്ചത് എന്നുമായിരുന്നു സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ സിന്ധു അനിലിന്റെ അഭിപ്രായം.
21 ന് ഫെസ്റ്റിവൽ സമാപിക്കും.

പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും എഡ്യൂക്കേഷണൽ പാർട്ണർ ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More