പരുമല ഹോസ്പിറ്റൽ പ്രൊമോ വീഡിയോ പ്രകാശനവും ലക്കി ഡ്രോ നറുക്കെടുപ്പും; മേളയിൽ താരമായി ശ്രീകണ്ഠൻ നായർ

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിരിക്കുന്ന മേളയിലെ ഇന്നത്തെ താരം ഫ്ളവേഴ്സ് എം.ഡി ആർ. ശ്രീകണ്ഠൻ നായരായിരുന്നു.

മേളയുടെ ഹോസ്പിറ്റൽ പാർട്ണർ ആയ സെന്റ്. ഗ്രിഗോറിയസ്‌ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ പരുമലയുടെ പ്രൊമോഷൻ വീഡിയോ പ്രകാശനം നിർവഹിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സ്വകാര്യ ഹോസ്പിറ്റലുകൾ ആരോഗ്യ മേഖലക്ക് നൽകുന്ന സംഭാവനകൾ വിസ്മരിക്കാനാവില്ല എന്നും പരുമല ഹോസ്പിറ്റൽ തുടർന്നും ഉയർച്ചയുടെ പടവുകൾ കയറട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

പ്രൊമോ വീഡിയോ പ്രകാശനത്തിനൊപ്പം മേളയിൽ പരുമല ഹോസ്പിറ്റൽ നടത്തി വന്നിരുന്ന ലക്കി ഡ്രോയുടെ നറുക്കെടുപ്പും അദ്ദേഹം നടത്തി. നറുക്കെടുപ്പിൽ ഒന്നാം തിരഞ്ഞെടുത്ത ഭാഗ്യ ദമ്പതികൾക്ക് മൂന്ന് ദിവസത്തെ ആയുർവേദ സുഖ ചികിത്സ സൗജന്യമായി നൽകും. ഒപ്പം രണ്ട് ഭാഗ്യശാലികൾക്ക് പതിനായിരം രൂപ ചിലവ് വരുന്ന ഹോൾ ബോഡി ചെക്കപ്പും സൗജന്യമായി ലഭിക്കും.

ചടങ്ങിൽ ഉഷാ ശ്രീകണ്ഠൻ (സീനിയർ മാനേജർ, ഫ്ളവേഴ്സ് ടിവി), ഫാ.എം.സി പൗലോസ് (CEO പരുമല ഹോസ്പിറ്റൽ), ഫാ. ഷാജി എം. ബേബി (ഫിനാൻസ് ഡയറക്ടർ, പരുമല ഹോസ്പിറ്റൽ), അനിൽ അയിരൂർ( എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഫ്ളവേഴ്സ് ടി വി) സുരേന്ദ്രൻ (ജനറൽ മാനേജർ ഫ്ളവേസ് ഇവന്റസ്) എന്നിവർ സംബന്ധിച്ചു.

ചടങ്ങിന് ശേഷം മുഴുവൻ പേരുമായും ക്ഷമയോടെ ഫോട്ടോക്ക് പോസ് ചെയ്‌ത ശേഷമാണ് ശ്രീകണ്ഠൻ നായർ മേളയിൽ നിന്ന് മടങ്ങിയത്. മേള നാളെ സമാപിക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More