കട്ടുറുമ്പിന്റെ കുറുമ്പുകൾക്കൊപ്പം കൂടി തിരുവല്ലയും; ഇന്ന് മേളയിലെ അവസാന ഞായർ

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ചിരിക്കുന്ന കലാ വ്യാപാര മേളയായ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായ പത്താം ദിവസത്തിലേക്ക് കടക്കുകയാണ്.

ഫ്ളവേഴ്സ് ടിവി യിലെ ജനപ്രിയ പരിപാടിയായ കട്ടുറുമ്പിലെ കുട്ടികളുടെ സാന്നിധ്യം കൊണ്ടാണ് ഇന്നലെ മേള ശ്രദ്ധേയമായത് നിരവധി പേരാണ് ഇവരെ കാണാനായി ഇന്നലെ മേളയിലെത്തിയത്. ആട്ടവും പാട്ടും ഡബ്‌സ്മാഷുമായി കുട്ടിക്കുറുമ്പന്മാർ തിരുവല്ലയെ കയ്യിലെടുത്തു.
ഒപ്പം ശ്യാം പ്രസാദ്, സംഗീത ശ്രീകാന്ത് എന്നിവരുടെ ഗാനമേളയും കോമഡി ഉത്സവത്തിലെ ഹാസ്യ താരങ്ങളായ പ്രതിഞ്ജൻ, അഭിരാമി എന്നിവരുടെ കോമഡി ഷോയും ദ്രോണ ഡാൻസ് കമ്പനിയുടെ ഡാൻസ് ഷോയും ഇന്നലെ മേളയുടെ ഭാഗമായി അരങ്ങേറി.

മേളയിലെ അവസാന ഞായറാഴ്ച്ച കൂടിയായ ഇന്ന് വലിയ തിരക്കാണ് പ്രതീക്ഷിക്കപ്പടുന്നത്. ചലച്ചിത്ര പിന്നണി ഗായകരായ രാകേഷ് ബ്രഹ്മാനന്ദൻ, ശോഭാ ശിവാനി എന്നിവർ ചേർന്നൊരുക്കുന്ന സംഗീത സന്ധ്യ, മഹാ മുദ്ര ഡാൻസ് വേൾഡ് പുനലൂർ അണിയിച്ചൊരുക്കുന്ന നൃത്ത വിസ്മയം, കോമഡി ഉത്സവത്തിലെ പെൺപട ഗീതു മണിയൻ, അന്നദ, സജന സൈമൺ, റീതു, പ്രീതിമ കണ്ണൻ എന്നിവരുടെ കോമഡി ഷോ എന്നിവ ഇന്നത്തെ പ്രത്യേകതകളാണ്. മേള നാളെ സമാപിക്കും.

പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും എഡ്യൂക്കേഷണൽ പാർട്ണർ ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top