അമിതാഭ് ബച്ചനും മകളും ഒന്നിച്ചഭിനയിക്കുന്നു
ബച്ചന്‍ കുടുംബത്തില്‍ അഭിനയ വഴിയില്‍ നിന്ന് മുഖം തിരിച്ചു നിന്ന വ്യക്തിയാണ് അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതാ ബച്ചന്‍. ബിസിനസും, ഡിസൈനിങ്ങും എഴുത്തുമൊക്കെയായി സ്വന്തം ലോകത്ത് വിരാജിക്കുകയായിരുന്നു ശ്വേത. എന്നാല്‍ ഇപ്പോള്‍ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡിന്റെ പരസ്യചിത്രത്തില്‍ അച്ഛന്‍ ബച്ചനൊപ്പം അഭിനയിക്കുകയാണ് ശ്വേത.
അമിതാഭ് ബച്ചന്‍ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായുള്ള പരസ്യത്തില്‍ അച്ഛനും മകളുമായാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ഫാദേഴ്‌സ് ഡേ ആയി ആചരിക്കുന്ന ജൂണ്‍ 17 ന് പ്രത്യേക പ്രചാരണത്തിനായാവും പരസ്യ ചിത്രം ഉപയോഗിക്കുക.
എല്‍ ആന്‍ഡ് കെ സാച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സ്‌ക്കള്‍പ്‌ചേഴ്‌സിന്റെ ബാനറില്‍ ജി.ബി വിജയ് ആണ് സംവിധാനം. ജൂലൈയില്‍ ചിത്രം പുറത്തിറങ്ങും. ബച്ചന്‍ കുടുംബത്തില്‍ നിന്ന് അഭിനയരംഗത്തേക്കെത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് ശ്വേത.
നോവല്‍ രചനയിലൂടെ മുത്തച്ഛന്‍ ഹരിവംശറായ് ബച്ചന്റെ പാതയിലേക്കും കടക്കുകയാണ് ശ്വേത. പാരഡൈസ് ടവേഴ്‌സ് എന്നു പേരിട്ടിരിക്കുന്ന നോവല്‍ ഒക്ടോബറില്‍ പുറത്തിറങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here