മീ ടൂ; ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് സുസ്മിത സെന്‍

തനിക്ക് എതിരെ നടന്ന ലൈംഗികാക്രമണം തുറന്ന് പറഞ്ഞ് മുന്‍ ലോക സുന്ദരി സുസ്മിതാ സെന്‍. ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സുസ്മിതാ സെന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസം മുമ്പ് നടന്ന സംഭവമാണിത്. 15വയസ്സ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്റെ പിറകില്‍ നിന്നും ഞാന്‍ അവന്റെ കൈ പിടിച്ചു എന്റെ മുന്നിലേയ്ക്ക് കൊണ്ടുവന്നു. അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി..ഒരു കൊച്ചു കുട്ടി. ഞാന്‍ അവന്റെ കഴുത്തിന് പിടിച്ചു കൊണ്ട് മുന്നോട്ടുനടന്നു. അവനോട് പറഞ്ഞു ഞാന്‍ ഇപ്പോള്‍ ഇവിടെ നിന്ന് ഒച്ചയെടുത്ത് അലറി, നടന്ന കാര്യം വിവരിച്ചാല്‍ നിന്റെ ജീവിതം തന്നെ ഇല്ലാതാകും’..എന്നാല്‍ അവന്‍ തെറ്റ് മനസിലാക്കാനോ സമ്മതിക്കാനോ തയ്യാറായില്ല. എന്നാല്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ അവന്‍ തെറ്റ് മനസിലാക്കി ക്ഷമ ചോദിച്ചു. ഇനി ഒരിക്കലും അങ്ങനെ ആരോടും ചെയ്യില്ലെന്ന് എന്നോട് സത്യം ചെയ്തു എന്നാണ് സുസ്മിത പറഞ്ഞത്. ബലാത്സംഗം ചെയ്യുന്നവരെ തൂക്കിലേറ്റണം. അതിന് ഒരു ദാക്ഷണ്യവും പാടില്ലെന്നും സുസ്മിത പറയുന്നു.
susmitha sen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here