ഇന്ധവില നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിയുമോ? പെട്രോളിയം മന്ത്രി എണ്ണക്കമ്പനി മേധാവികളെ കാണും

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. നിരവധി വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത്. വിലവര്‍ദ്ധന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്പനി മേധാവികളുമായി പെട്രോളിയം മന്ത്രി കൂടിക്കാഴ്ച നടത്തും.
നികുതി കുറയ്ക്കണമെന്ന ശുപാർശ ധനമന്ത്രാലയത്തിന് നൽകും. കർണാടക തെരഞ്ഞെടുപ്പ് മുൻനിർത്തി 19 ദിവസം ഇന്ധനവില പരിഷ്കരണം നിർത്തിവച്ചതിനെ തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താൻ തുടർച്ചയായി വിലകൂട്ടുകയാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
പെട്രോള്‍ വില വര്‍ദ്ധനയില്‍ സാധാരണക്കാരായ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here